വെളിച്ചെണ്ണയോ, എള്ളെണ്ണയോ മികച്ചത്?
എള്ളെണ്ണ എള്ളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എക്കാലത്തും പ്രിയപ്പെട്ടതും ചർമ കാന്തിക്ക് ഫലപ്രദവുമാണ്. വിറ്റാമിൻ എ, ഇ, ഡി എന്നിവയാൽ സമ്പന്നമായ എള്ളെണ്ണയിൽ ശരീരജ്വലനത്തിനെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഘടകങ്ങൾ ധാരാളമാണ്. കോശങ്ങളിലെ പരിക്കുകൾ തീർക്കാനും തൊലിപ്പുറത്തുണ്ടാകുന്ന കരപ്പൻ, അടയാളങ്ങൾ എന്നിവയെ തടയാനും സഹായിക്കുന്നു. കട്ടിയായ ദ്രവരൂപമായതിനാൽ ഇവ ശരീരം തിരുമ്മന്നതിനു മികച്ചതാണ്. ചർമത്തിലെ സുഷിരങ്ങളിൽ കടന്നുകയറുകയും അതുവഴി രക്തചംക്രമണം കൂടുതൽ സുഗമമാക്കുകയും ചെയ്യും. ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളുടെ സാന്നിധ്യത്താൽ ഇവ പ്രായമാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. വളരെപ്പെട്ടെന്ന് ചർമം എള്ളെണ്ണയെ വലിച്ചെടുക്കുന്നു. ശരീരത്തിൽ ചുളിവും വരയും വരുന്നതിനെ തടയുകയും പ്രായമാകുന്നതിന്റെ സൂചനകളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ചർമത്തിലെ ബാക്ടീരിയ ബാധയെ തടയാനും തിളക്കം നൽകാനും സഹായിക്കുന്നു. ചർമത്തിൽ ജലാംശം സംരക്ഷിച്ച് മൃദുലവും മയവുമുള്ളതാക്കി നിലനിർത്തുന്നു. ചർമത്തിന് ഉൾബലം നൽകുകയും മൃദുവായി സംരക്ഷിക്കുകയും ചെയ്യുന്നു. ലിനോലെയ്ക്ക്,...