വെളിച്ചെണ്ണയോ, എള്ളെണ്ണയോ മികച്ചത്?
എള്ളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എക്കാലത്തും പ്രിയപ്പെട്ടതും ചർമ കാന്തിക്ക് ഫലപ്രദവുമാണ്. വിറ്റാമിൻ എ, ഇ, ഡി എന്നിവയാൽ സമ്പന്നമായ എള്ളെണ്ണയിൽ ശരീരജ്വലനത്തിനെതിരെ പ്രവർത്തിക്കാൻ കഴിയുന്ന ഘടകങ്ങൾ ധാരാളമാണ്. കോശങ്ങളിലെ പരിക്കുകൾ തീർക്കാനും തൊലിപ്പുറത്തുണ്ടാകുന്ന കരപ്പൻ, അടയാളങ്ങൾ എന്നിവയെ തടയാനും സഹായിക്കുന്നു. കട്ടിയായ ദ്രവരൂപമായതിനാൽ ഇവ ശരീരം തിരുമ്മന്നതിനു മികച്ചതാണ്. ചർമത്തിലെ സുഷിരങ്ങളിൽ കടന്നുകയറുകയും അതുവഴി രക്തചംക്രമണം കൂടുതൽ സുഗമമാക്കുകയും ചെയ്യും.
ആന്‍റി ഒാക്സിഡന്റ് ഘടകങ്ങളുടെ സാന്നിധ്യത്താൽ ഇവ പ്രായമാകുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. വളരെപ്പെട്ടെന്ന് ചർമം എള്ളെണ്ണയെ വലിച്ചെടുക്കുന്നു. ശരീരത്തിൽ ചുളിവും വരയും വരുന്നതിനെ തടയുകയും പ്രായമാകുന്നതിന്റെ സൂചനകളെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ചർമത്തിലെ ബാക്ടീരിയ ബാധയെ തടയാനും തിളക്കം നൽകാനും സഹായിക്കുന്നു. ചർമത്തിൽ ജലാംശം സംരക്ഷിച്ച് മൃദുലവും മയവുമുള്ളതാക്കി നിലനിർത്തുന്നു. ചർമത്തിന് ഉൾബലം നൽകുകയും മൃദുവായി സംരക്ഷിക്കുകയും ചെയ്യുന്നു.
ലിനോലെയ്ക്ക്, പാമിറ്റിക് എന്നീ അവശ്യകൊഴുപ്പ് ആസിഡുകളുടെ മികച്ച സാന്നിധ്യവും എള്ളെണ്ണയിൽ ഉണ്ട്. ലിനോലെയ്ക്ക് ആസിഡിന്‍റെ സാന്നിധ്യമാണ് ബാക്ടീരിയയെ ചെറുക്കാനും ശരീരജ്വലനത്തെ ചെറുക്കാനുമുള്ള ശേഷി നൽകുന്നത്. വിറ്റാമിൻ ഇ, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ എള്ളെണ്ണയിൽ കാണുന്നു. ഇതിൽ കാണുന്ന നിയാസിൻ പോലുള്ള ബി കോംപ്ലക്സിന്റെ വകഭേദം രക്തത്തിലെ എൽ.ഡി.എൽ കൊളസ്ട്രോൾ കുറക്കാൻ സഹായിക്കുന്നു.
ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട എണ്ണയാണ് വെളിച്ചെണ്ണ. മികച്ച ദഹനപ്രക്രിയക്ക് സഹായിക്കുകയും അതുവഴി വണ്ണം കുറക്കാനും ഇടയാക്കുന്നു. ഹൃദയത്തിനുള്ള ടോണിക് ആണ് വെളിച്ചെണ്ണ എന്നാണ് സമീപകാല പഠനങ്ങൾ പറയുന്നത്. ശരീര പേശികളുടെ പോഷണത്തിന് വെളിച്ചെണ്ണ പ്രധാനമാണ്. കണ്ണിന് താഴെയുണ്ടാകുന്ന തടിപ്പ്, പാടുകൾ എന്നിവ കുറക്കാൻ വെളിച്ചെണ്ണ സഹായകരമാണ്.
ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിൽ വെളിച്ചെണ്ണ സ്ഥിരമായി തേക്കുന്നത് അവയുടെ കാഴ്ചയിൽ മാറ്റമുണ്ടാക്കും. ചുണ്ടിലെ വിള്ളലിന് മികച്ച ലേപനമായി വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്. ഇവ ചുണ്ടിനെ കൂടുതൽ ജലാംശവും മൃദുലവുമാക്കുന്നു. ശരീരത്തിൽ പൊള്ളൽ ഏൽക്കുമ്പോൾ മികച്ച ശമനിയായും വെളിച്ചെണ്ണ പ്രവർത്തിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള പാടുകൾ കുറയ്ക്കാൻ വെളിച്ചെണ്ണ സഹായകം. ബാഹ്യചർമത്തിലെ പരിക്കുകൾ തീർക്കാനും വെളിച്ചെണ്ണ സിദ്ധൗഷധമാണ്.
Courtesy:https://www.asianetnews.com/life/benefits-of-sesame-coconut-and-mustard-oils
Comments
Post a Comment