വെളിച്ചെണ്ണ മികച്ച ഒറ്റമൂലിയാണ്



കേരളീയര്‍ക്ക് വെളിച്ചെണ്ണ പ്രധാനപ്പെട്ട ഒന്നാണ്. ഇതൊഴിവാക്കി കേരളീയഭക്ഷണം മലയാളിക്ക്ചിന്തിയ്ക്കാനുമാകില്ല.

പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം വെളിച്ചെണ്ണ ഏറെ നല്ലതാണ്.വെളിച്ചെണ്ണയ്ക്ക് പലതരത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. സയന്‍സ് തെളിയിച്ച ആരോഗ്യസത്യങ്ങള്‍.

വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്‌ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും.

ഇതിലെ മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതുകൊണ്ടുതന്നെ അല്‍ഷീമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയുമാണ്.

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് വെളിച്ചെണ്ണ ഏറ്റവും ഫലപ്രദമാണ്. ഇതിന് ബാക്ടീരിയ, ഫംഗസ് എ്ന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കാനാകും. ഇതുകൊണ്ടുതന്നെ ഇറിറ്റബില്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ളവയ്ക്ക് ഏറെ നല്ലതാണ്.

ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതുകൊണ്ടുതന്നെ പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ് .

ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടുതന്നെ രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാന്‍, പ്രമേഹം നിയന്ത്രിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.


ചുളിവ് ഇല്ലാതാക്കാo

മുഖത്തെ ചുളിവ് പലപ്പോഴും വാര്‍ദ്ധക്യമാവുന്നുണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ മുഖത്തെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെൡച്ചെണ്ണയും അല്‍പം കടലമാവും. 


വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മം സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാണ്. അതിന് പരിഹാരം കാണുന്നതിന്  ഒരു സ്പൂണ്‍ വെളിച്ചെണ്ണയും  തേനും മിക്‌സ് ചെയ്ത് തേച്ചാല്‍ മതി. ഇത് മുഖത്തെ ചര്‍മ്മത്തിന് വില്ലനാവുന്ന മൊരുമൊരുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം

 അല്‍പം ഓറഞ്ച് പൊടിയും വെളിച്ചെണ്ണയും ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. 


ബ്ലാക്ക്‌ഹെഡ്‌സ് കളയാന്‍

 ബ്ലാക്ക്‌ഹെഡ്‌സ് ഇല്ലാതാക്കുന്നതിന് അല്‍പം ഉപ്പ് വെളിച്ചെണ്ണയില്‍ മിക്‌സ് ചെയ്ത് നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. ഇത് മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക.


കഴുത്തിലെ കറുപ്പിന്

അല്‍പം വെളിച്ചെണ്ണ എടുത്ത് പഞ്ചസാര മിക്‌സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് പതിനഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യാവുന്നതാണ്.


Courtesy:malayalam-boldsky-com.

Comments

Popular posts from this blog

വെളിച്ചെണ്ണയോ, എള്ളെണ്ണയോ മികച്ചത്​?

Clinically proven effects of sesame oil in hypertensive patients!!